ട്വന്റി 20 യിൽ പ്രതിസന്ധി; ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിലില്ല

ട്വന്റി 20 യിൽ പ്രതിസന്ധി; ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിലില്ല

കൊച്ചി: പെരുമ്പാവൂര്‍ മണ്ഡലം ട്വന്റി 20യില്‍ പ്രതിസന്ധി. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന നടി ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ല. ഇതോടെ ഇന്ന് നടത്താനിരുന്ന റോഡ് ഷോ മാറ്റിവെച്ചു. പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.

പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായാണ് ലക്ഷ്മി പ്രിയയെ പരിഗണിച്ചിരുന്നത്. താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്‍റ് കൂടിയാണ് ലക്ഷ്മി പ്രിയ. അതിനാൽ ‘ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടനും സിദ്ദിഖും പ്രചാരണത്തിന് വരണമെന്നാണ് ആഗ്രഹമെ’ന്ന് നടി പറഞ്ഞിരുന്നു. പെരുമ്പാവൂരിന്റെ എല്ലാ പ്രശ്‌നങ്ങളും തനിക്കറിയാമെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു.