കോഴിക്കോട്ട്: പന്തീരങ്കാവിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്. രാമനാട്ടുകര ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനങ്ങൾക്ക് നേരെയാണ് അജ്ഞാതരുടെ കല്ലേറുണ്ടായിരിക്കുന്നത്. രണ്ട് കാറുകളുടേയും ഒരു ലോറിയുടേയും ചില്ല് തകർന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവമുണ്ടായത്.
പന്തീരങ്കാവ് ബൈപ്പാസിൽ മെട്രോ ആശുപത്രിക്ക് സമീപമാണ് കല്ലേറുണ്ടായത്. വാഹനയാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിമിതമായതിനാൽ പോലീസ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. പ്രദേശവാസികളും പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Leave feedback about this