breaking-news Kerala

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടിട്ടാണ് ചിരിച്ചത്; ജി സുധാകരനെ വിളിച്ചതായി എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: ജി സുധാകരനെ അനുനയിപ്പിക്കാന്‍ സി.പി.എം. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജി.സുധാകരനെ വിളിച്ചതായും തെറ്റിദ്ധാരണ തിരുത്തിയതായും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. ജി സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞു.

പരിഹസിച്ചിട്ടില്ലെന്നും എല്ലാം തെറ്റിദ്ധാരണയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടിട്ടാണ് ചിരിച്ചതെന്നും പറഞ്ഞു. മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചരണമാണ് ഇതെന്നും മെമ്പര്‍ഷിപ്പ് പുതുക്കണമെന്ന് ജി സുധാകരനോട് ആവശ്യപ്പെട്ടെന്നും പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയുമായി സഹകരിച്ചു പോകുമെങ്കിലും മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന നിലപാട് ജി സുധാകരന്‍ ആവര്‍ത്തിക്കുകയും വിഷയത്തില്‍ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി എം എ ബേബിയോ മുഖ്യമന്ത്രിയോ ഇടപെടണം എന്ന നിലപാടിലുമാണ്.

ഇന്നലെ സിപിഐഎം ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അതിരൂക്ഷ വിമര്‍ശനമാണ് ജി സുധാകരന്‍ നടത്തിയത്. നാളുകളായി ജില്ലാ നേതൃത്വത്തില്‍ നിന്ന് നേടുന്ന അവഗണനയ്ക്ക് പുറമേ സംസ്ഥാന സെക്രട്ടറിയും തള്ളിപ്പറഞ്ഞെന്നും വിലയിരുത്തി. ഫെബ്രുവരി 28ന് എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രതികരണമാണ് ജി സുധാകരനെ ഏറെ ചൊടിപ്പിച്ചത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video