ചങ്ങനാശ്ശേരി: എസ്.എൻ.ഡി.പി ഐക്യത്തിൽ നിന്ന് പിന്മാറി എൻ.എസ്.എസ്. ഐക്യം
ഡയറക്ടർ ബോർഡ് തള്ളിയതോടെയാണ് തീരുമാനം ഉപേക്ഷിച്ചത്. ഐക്യത്തോട് വ്യക്തിപരമായി ഇന്നും യോജിപ്പെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രതികരിച്ചു. ഐക്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് ഡയറക്ടർ ബോർഡ് തിരുമാനിച്ചു. ഐക്യത്തെ ഭൂരിപക്ഷം അംഗങ്ങളും എതിർത്തെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം ഹിന്ദു സമുദായത്തിലെ രണ്ട് പ്രബല സമുദായങ്ങൾ ഒന്നിച്ച് നിന്നാൽ എന്താണ് കുഴപ്പമെന്ന് വെള്ളാപ്പള്ളിയും സുകുമാരൻ നായരും ആവർത്തിച്ചു.
എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം നേടിയിരുന്നു. തുടർചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയതും മാധ്യമശ്രദ്ധ നേടിയിരുന്നു. എസ്എൻഡിപിയും എൻഎസും തമ്മിൽ ഇനിയൊരിക്കലും കൊമ്പുകോർക്കില്ലെന്നും എല്ലാ കാര്യങ്ങളും എൻഎസ്എസ് അധ്യക്ഷൻ സുകുമാരൻ നായരുമായി ആലോചിച്ച്, ചർച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം മുൻപ് പ്രതികരിച്ചിരുന്നത്.

Leave feedback about this