breaking-news

കോതമംഗലത്ത് 23കാരിയുടെ കുടുംബത്തെ സന്ദർശിച്ച് സുരേഷ് ​ഗോപി

തൃശ്ശൂർ: കോതമംഗലത്ത് ജീവനൊടുക്കിയ 23കാരിയുടെ കുടുംബത്തെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. കുടുംബത്തെ കണ്ട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. മതപരിവർത്തനം ഉന്നയിച്ച് കുടുംബം രം​ഗത്തെത്തിയ സാഹചര്യത്തിൽ കേന്ദ്ര സംഘം അന്വേഷിക്കണമെന്ന വാദവും കുടുംബം മുന്നോട്ട് വയ്ക്കുന്നുണ്ട്. അതേസമയം മാധ്യമങ്ങളോട് സുരേഷ് ​ഗോപി പ്രതികരിച്ചിട്ടില്ല. കുടുംബത്തോട് ചോദിക്കു എന്ന് മത്രമാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സുരേഷ് ​ഗോപി മറുപടി നൽകിയത്. 

വോട്ടർപ്പട്ടിക ക്രമക്കേട് ആരോപണങ്ങൾക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി ഓഫിസ് അം​ഗങ്ങളോട് സംസാരിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്നും വന്ദേഭാരതിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയ സുരേഷ് ഗോപിയെ ബിജെപി പ്രവർത്തകരാണ് സ്വീകരിച്ചത്. സഹായിച്ചതിന് നന്ദിയെന്ന് മാത്രം പറഞ്ഞ് ഒറ്റവരിയിൽ മാധ്യമങ്ങളളോട് പ്രതികരിച്ച ശേഷം മറ്റൊന്നും സംസാരിക്കാതെയാണ് അദ്ദേഹം തൃശൂരിൽ നിന്ന് മടങ്ങിയത്. ഇതേ നിലപാട് തന്നെയാണ് സുരേഷ് ​ഗോപി കോതമം​ഗലത്തും ആവർത്തിച്ചത്. 

കോതമം​ഗലത്ത് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ കുടുംബത്തെ മുൻപ് കേന്ദ്ര മന്ത്രി ജോർജ് കൂര്യനും സന്ദർശിച്ചിരുന്നു. സംഭവത്തിൽ ദുരൂഹത നീങ്ങണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ സംസ്ഥാന സര്ഡക്കാരിന്റെ അന്വേഷണം തൃപ്തികരമല്ലന്നെന്ന് കുടുംബം ആരോപിക്കുന്നത്. മതപർവർത്തനമുൾപ്പടെ ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിയുടെ പശ്ചാത്തലവും അന്വേഷിക്കാനാണ് നീക്കം. 

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video