breaking-news

നഷ്ടപ്പെട്ടത് സാധാരണക്കാരുടെ നേതാവിനെ

ലയാളത്തിന്റെ ഫിദൽ കാസ്ട്രോ, കമ്യൂണിസ്റ്റ് ആചാര്യൻ വി.എസ് അച്യുതാനന്തൻ വിടവാങ്ങി.
ഇന്ന് ഉച്ചതിരിഞ്ഞ് 3:10 നാണ് മെഡിക്കൽ ബോർഡ് യോ​ഗം ചേർന്നതിന് ശേഷം മരണം സ്ഥിരീകരിച്ചത്. രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഇന്ന് ഉച്ചയോടെ ആരോ​ഗ്യനില വഷളാകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസിനെ പട്ടം എസ്.യു.ടി ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പിണറായിയ്‌ക്കൊപ്പം വിഎസിനെ അവസാനമായി സന്ദർശിച്ചു. കഴിഞ്ഞ ഒരു മാസക്കാലമായി പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിലാണ് വി.എസ് തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടു എന്ന് മെഡിക്കൽ ബുള്ളറ്റിൻ എത്തിയെങ്കിലും ഇന്ന് സ്ഥിതി വഷളാക്കുകയായിരുന്നു. കഴി‍ഞ്ഞ മാസം 23നാണ് ഹൃദയാഘാതത്തെ തുടർന്ന് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്‍ സമരനായകനുമായി, ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എന്നിങ്ങനെ വി.എസിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്..
സന്ധിയില്ലാത്ത പോരാട്ടത്തിനൊടുവിൽ 102ാം വയസിലാണ് വിടവാങ്ങുന്നത്. മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജൂൺ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവരും മന്ത്രിമാരും പാർട്ടി നേതാക്കളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയിൽ എത്തി വി.എസിനെ സന്ദർശിച്ചിരുന്നു.

ആലപ്പുഴ അറവുകാട് ക്ഷേത്ര ദേവസ്വം പ്രസിഡന്‍റായിരുന്ന അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര വെന്തലത്തറ അയ്യൻ ശങ്കരന്റെയും അക്കമ്മയുടെയും നാലു മക്കളിൽ മൂന്നാമൻ.1923 ഒക്ടോബർ 20-ന് തുലാമാസത്തിലെ അനിഴം നക്ഷത്രത്തിൽ ജനിച്ചു.ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദൻ്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയും.നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ചു. ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. നിവർത്തനപ്രക്ഷോഭത്തിന്‍റെ ചൂടും ചൂരുമേറ്റ് 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video