breaking-news

ആരുടെ വാതിലിലും മുട്ടാനോ തുറക്കാനോ തൽക്കാലത്തേക്കില്ല; കാട്ടുകള്ളൻ അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള ശ്രമം പൊളിഞ്ഞു: പി.വി അൻവർ

കൊച്ചി: ആരുടെ വാതിലിലും മുട്ടാനോ തുറക്കാനോ തൽക്കാലത്തേക്കില്ലെന്ന് വ്യക്തമാക്കി പി.വി അൻവർ. സ്വന്തം നിലക്ക് മുന്നോട്ടു പോവും. തദ്ദേശ തിരഞ്ഞെടുപ്പിൽ അടവുനയം സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പിണറായിസവും പഞ്ചായത്ത് തിരഞ്ഞെടുപ്പുമായും ഒരു ബന്ധവുമില്ല. എൽ ഡി എഫുമായും യുഡിഎഫുമായും സഹകരിക്കും. കാട്ടുകളളൻ എം ആർ അജിത്കുമാറിനെ ഡിജിപിയാക്കാൻ അവസാന നിമിഷം വരെ പിണറായി ശ്രമിച്ചിരുന്നു, രക്ഷയില്ലാത്തതുകൊണ്ടാണ് റവാഡ ചന്ദ്രശേഖറിനെ തീരുമാനിച്ചതെന്നും അൻവർ പ്രതികരിച്ചു. നിലമ്പൂർ തിരഞ്ഞെടുപ്പ് ക്ഷീണം മറയ്ക്കാനാണ് സുംബഡാൻസ് വിവാദം കൊണ്ടുവന്നത് .

നിലമ്പൂർ ഇലക്ഷൻ ജനം മറന്നു.ഏതു കുട്ടികൾക്കാണ് മാനസിക സമ്മർദമുള്ളത്.മലപ്പുറത്തെ പ്ലസ് വൺ സീറ്റ് ക്ഷാമമാണ് കുട്ടികളെ സമ്മർദത്തിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ സജീവമാകാനാണ് ഉദ്ദേശിക്കുന്നത്.വെള്ളിയാഴ്ച മഞ്ചേരിരിയിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ചേരുമെന്നും അൻവർ അറിയിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video