പരേതര്‍ക്ക് നിത്യശാന്തിയും പരിക്കേറ്റവര്‍ക്ക് സൗഖ്യവും ലഭിക്കട്ടെ; അഹമ്മദാബാദ് വിമാനദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍

പരേതര്‍ക്ക് നിത്യശാന്തിയും പരിക്കേറ്റവര്‍ക്ക് സൗഖ്യവും ലഭിക്കട്ടെ; അഹമ്മദാബാദ് വിമാനദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍

ഹമ്മദാബാദ് വിമാനദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍.” എയര്‍ ഇന്ത്യ സംഭവത്തില്‍ ഉണ്ടായ ദാരുണമായ ജീവഹാനിയില്‍ അഗാധമായ ദുഃഖം. ദുഃഖിതരായ എല്ലാ കുടുംബങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്നു. പരേതര്‍ക്ക് നിത്യശാന്തിയും പരിക്കേറ്റവര്‍ക്ക് സൗഖ്യവും ലഭിക്കട്ടെ. ഓം ശാന്തി” . മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38നാണ് രാജ്യത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ വാര്‍ത്ത പുറത്തുവന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തൊട്ടടുത്തുളള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. എഐ 171 ബോയിംഗ് 787 ഡ്രീംലൈനര്‍ എന്ന വിമാനം ആയിരുന്നു അപകടത്തില്‍പ്പെട്ടത്. 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉണ്ട്.

വിമാനാപകടത്തില്‍ പെട്ടവര്‍ക്ക് പുറമേ ഹോസ്റ്റലിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടിട്ടുണ്ട്. 265 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്.