.കൊല്ലം :വീട്ടിൽ വെച്ച് മേശയുടെ ഗ്ലാസ് പൊട്ടി കാലിൽ വീണുണ്ടായ മുറിവിൽ നിന്നും രക്തംവാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ,കൊല്ലം കുണ്ടറയിൽ ആണ് സംഭവം നടന്നത് .കുണ്ടറ സെൻറ് ജോസഫ് ഇൻറർനാഷണൽ സ്കൂൾ എൽകെജി വിദ്യാർത്ഥി എയ്ഡൻ സുനീഷ് ആണ് മരിച്ചത്. സംഭവ സമയം വീട്ടില് മറ്റാരുമുണ്ടായിരുന്നില്ല എന്നാണ് പറയുന്നത് . ഏറെനേരം രക്തം വാർന്ന് പോയ ശേഷം ആണ് കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടു പോയത് .വിളയിലഴികത്ത് വീട്ടിൽ സുനീഷിൻ്റെയും റൂബിയുടെയും മകൻ ആണ്. സംഭവത്തിൽ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.
breaking-news
മേശയുടെ ഗ്ലാസ് പൊട്ടി കാലിൽ വീണു ; എൽ.കെ.ജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
- June 12, 2025
- Less than a minute
- 3 months ago

Leave feedback about this