breaking-news Kerala

കണ്ടൈയനറുകൾ കൊല്ലത്തെ വിവിധ തീരങ്ങളിൽ അടിഞ്ഞു; നീണ്ടകരയിലും , ചെറിയഴിക്കലും പൊലീസ് കാവൽ; പ്രദേശവാസികൾ ഒഴിയണമെന്ന് നിർദേശം

കൊല്ലം: കൊച്ചി തീരത്തിനടുത്ത് മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടയ്‌നറുകൾ കൊല്ലം നീണ്ടകര തീരത്തടിഞ്ഞു. കൊല്ലം തീരത്തേക്കാണ് കണ്ടൈനറുകൾ വന്നടിഞ്ഞത്. രാവിലെ നാലുമണിയോടെയാണ് ആദ്യ കണ്ടെയ്‌നര്‍ ആലപ്പാട് തീരത്തടിഞ്ഞത്. അഞ്ചുമണിയോടെ നീണ്ടകര പരിമണം ഭാഗത്താണ് മൂന്ന്‌സെറ്റ് കണ്ടെയ്‌നറുകള്‍ കണ്ടത് തീരത്തടിഞ്ഞവ തുറന്ന അവസ്ഥയില്‍ ഉണ്ടെങ്കിലും സാധനങ്ങളൊന്നും കണ്ടെത്താനായില്ല. ദുരന്ത നിവാരണ സേനയും പോലീസും സ്ഥലത്തുണ്ട്.

കണ്ടെയ്‌നറുകളില്‍ ഒന്ന് ആലപ്പാട് ചെറിയഴീക്കല്‍ തീരത്തടിഞ്ഞിരുന്നു. ഇതും കാലിയായ അവസ്ഥയിലായിരുന്നു. രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കല്‍ സിഎഫ്ഐ ഗ്രൗണ്ടിനു സമീപം കടലില്‍ കണ്ടെയ്നര്‍ കണ്ടത്. കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു. ഉടന്‍ അധികൃതരെ വിവരം അറിയിച്ചു. കളക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

മുങ്ങിയ കപ്പലില്‍നിന്നുള്ള കണ്ടെയ്നറുകള്‍ കരതൊട്ടാല്‍ കസ്റ്റംസ് കസ്റ്റഡിയിലെടുക്കും. കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്നറുകളില്‍ 73 എണ്ണവും കാലിയാണ്. 13 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുണ്ടെന്നാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍. കസ്റ്റംസ് നിയമമനുസരിച്ച് ഈ കണ്ടെയ്നറുകള്‍ ഒഴുകി കേരളതീരം തൊട്ടാല്‍ കസ്റ്റംസിനാണ് പിന്നെ പൂര്‍ണ ഉത്തരവാദിത്വം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video