തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് വെള്ളിയാഴ്ച കേരളത്തിലെത്തും. തൃശൂരിൽ നടക്കുന്ന കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ സന്ദർശനം. വെള്ളിയാഴ്ച ഉച്ചയോടെ വിജയ് തൃശൂരിലെത്തുമെന്നാണ് വിവരം.
കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിലാണ് നവരാത്രി ആഘോഷച്ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. എല്ലാ വർഷവും വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന ആഘോഷങ്ങളിൽ സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കാറുണ്ട്. ഇത്തവണ തമിഴ്നാട് മുഖ്യമന്ത്രിയുടെ സാന്നിധ്യം ചടങ്ങിന് പ്രത്യേക ശ്രദ്ധ നേടിക്കൊടുക്കുന്നുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രിയായതിനുശേഷം വിജയ് ആദ്യമായാണ് കേരളത്തിലെത്തുന്നത്. നേരത്തെ, വെങ്കട് പ്രഭു സംവിധാനം ചെയ്ത ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT) എന്ന സിനിമയുടെ ചിത്രീകരണത്തിനായി രണ്ട് വർഷം മുമ്പ് അദ്ദേഹം തിരുവനന്തപുരത്തെത്തിയിരുന്നു.