breaking-news Kerala

സമരം കടുപ്പിക്കാൻ ആശമാർ; ചർച്ച പാളി; നാളെ നിരാഹാരം തുടങ്ങാനിരിക്കെ ചർച്ചയ്ക്ക് വിളിച്ച് മന്ത്രി വീണാ ജോർജ്

ശമാരുമായുള്ള സർക്കാരിന്റെ ചർച്ച പരാജയം. നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരമെന്ന് ആശമാർ അറിയിച്ചു. ചർച്ച പജായപ്പെട്ട സാഹചര്യത്തിൽ ശക്തിപ്രകനവുമായി ആശമാർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുകയാണ്. പ്രധാനപ്പെട്ട ആവശ്യങ്ങൾ ഒന്നും അം​ഗീകരിച്ചില്ലെന്നാണ് ആശമാർ പറയുന്നത്. സമരം ശക്തമായി വരും ദിവസങ്ങളിൽ മുന്നോട്ട് പോകുമെന്നും ആശമാർ വ്യക്തമാക്കുന്നു. ഇന്ന് മൂന്ന് മണിക്ക് ആരോ​ഗ്യമന്ത്രിയുമായി ചർച്ച നടത്തുന്നത് നിർണായകമായേക്കും. നിയമസഭ ഓഫീസിലാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

അതേസമയം പ്രധാനപ്പെട്ട ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും സമരത്തിൽ നിന്നും പിന്മാറണമെന്ന് തങ്ങളോട് ആവശ്യപ്പെട്ടെന്നും ആശമാർ പറഞ്ഞു.സമരത്തിലിരിക്കുന്ന ആശാവര്‍ക്കര്‍മാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30ന് സംസ്ഥാന എൻഎച്ച്എം ഓഫീസിലായിരുന്നു ചര്‍ച്ച. എൻഎച്ച്എം ഡയറക്ടറാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. സമര സമിതി പ്രസിഡന്‍റ് വികെ സദാനന്ദൻ, വൈസ് പ്രസിഡന്‍റ് എസ് മിനി, മറ്റു രണ്ട് ആശമാര്‍ തുടങ്ങിയവരായിരിക്കും ചര്‍ച്ചയിൽ പങ്കെടുത്തു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video