breaking-news Kerala

പെരിയ ഇരട്ടക്കൊലക്കേസില്‍ 9 പ്രതികളും ഇനി കണ്ണൂർ സെൻട്രൽ ജയിലിൽ

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട 9 പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നാണ് ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. പ്രതികളായ രജ്ഞിത്ത്, സുധീഷ്, ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയില്‍ മാറ്റിയിരിക്കുന്നത്. ഇന്ന് രാവിലെ 8.15 ന് വിയ്യൂരില്‍ നിന്ന് 9 പേരെയും കണ്ണൂരിലേക്ക് കൊണ്ടുപോയി. കോടതി നിര്‍ദേശപ്രകാരമാണ് ഇവരെ മാറ്റിയതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഒന്‍പതു പേര്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷ സിബിഐ കോടതി വിധിച്ചിരുന്നു.

വിചാരണ കോടതിയായ കൊച്ചി സിബിഐ കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രതികളെ ജയില്‍ മാറ്റിയതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു, ബന്ധുക്കള്‍ക്കടക്കം വന്നുകാണാന്‍ ഇതാണ് നല്ലതെന്നും പ്രതികള്‍ പറഞ്ഞിരുന്നു. ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജയില്‍ മാറ്റം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video