ഫുട്ബോൾ ഇതിഹാസം മെസ്സിക്ക് പിറന്നാൾ ആശംസ നേർന്ന കൊടുങ്ങല്ലൂർ സ്വദേശിയും പ്രമുഖ യുവസംരംഭകനുമായ യാദിൽ പങ്കുവച്ച കുറിപ്പിന് നന്ദി അറിയിച്ച് മെസ്സി രംഗത്ത്. മെസ്സിയുടെ കടുത്ത ആരാധകനായ യാദിൽ മെസ്സിയെ കാണാനുള്ള ശ്രമത്തിലാണ് നാളുകളായി.
മെസ്സിയോടുള്ള ആരാധനയുടെ ഭാഗമായി തന്റെ കോടികൾ വിലവരുന്ന ഡിഫൻഡർ കാറിൽ മെസ്സിയുടെ ചിത്രം രേഖപ്പെടുത്തിയതും തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ മെസ്സിക്ക് പിറന്നാൾ ആശംസ നേർന്ന് യാദിൽ പങ്കുവച്ച കുറിപ്പിന് നന്ദി രേഖപ്പെടുത്തി മെസ്സി പങ്കുവച്ച വാക്കുകളും കൗതുകമായി മാറിയിരിക്കുകയാണ്.
https://www.instagram.com/reel/DZ8EQEVzl3k/?igsh=MWJlc2t4M3htZ29iMw%3D%3D