തിരുവനന്തപുരം: കേരളം ഭരിക്കുക ഇടതോ വലതോ? കാത്തിരിക്കുന്ന ഫലപ്രഖ്യാപനം അറിയാൻ ഉറ്റുനോക്കുകയാണ് മുന്നണികൾ. 100 സീറ്റുകളിൽ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് യു.ഡിഎഫ് അവകാശവാദമുന്നയിക്കുമ്പോൾ ഭരണതുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. 90 സീറ്റ് വരെ പുറമേ പറഞ്ഞെങ്കിലും യാഥാർഥ്യബോധത്തോടെയുള്ള കണക്കെടുപ്പിൽ 72–77 സീറ്റ് വരെ ലഭിക്കാമെന്നാണു സിപിഎമ്മിന്റെ വിലയിരുത്തൽ.
ഒരു ദശകം നീണ്ട ഇടതുപക്ഷ സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ഇടതുപക്ഷം വോട്ട് തേടിയത്. വികസനപ്രവർത്തനങ്ങളും , ക്ഷേമ പെൻഷനും, പവർക്കട്ടില്ലാത്ത കേരളവും അങ്ങനെ മികവിന്റെ മുഖമുദ്രയാക്കിയ ഭരണനേട്ടങ്ങൾ തന്നെയാണ് ഇടതുസർക്കാർ ഉയർത്തിക്കാട്ടിയത്. എന്നാൽ ഭരണവിരുദ്ധ തരംഗം ആളിക്കത്തിയ കേരളത്തിൽ വലതുപക്ഷ ഭരണം ഉറപ്പിക്കുമെന്ന് കണക്കുകൂട്ടുന്നത്. ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി പദം സംബന്ധിച്ച അണിയറ നീക്കങ്ങളിലേക്കുവരെ കോൺഗ്രസ് കടന്നു.
. നൂറിലധികം സീറ്റ് നേടുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് 80 – 90 സീറ്റ് ഉറപ്പാണെന്ന് വിശ്വസിക്കുന്നു. എന്നാൽ ഭരണം കിട്ടില്ലെങ്കിലും കേരളത്തിൽ കുറഞ്ഞത് നാല് സീറ്റെങ്കിലും ലഭിക്കുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി ക്യാമ്പ്. പാലക്കാടും, നേമവും, മഞ്ചേശ്വവും, വട്ടിയൂർക്കാവ് ഉൾപ്പെടയുള്ള മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയാണ് മുന്നണികൾ പങ്കുവയ്ക്കുന്നത്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ വിജയപ്രതീക്ഷ പങ്കുവയ്ക്കുമ്പോൾ പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയും സിനിമാ താരവുമായ രമേശ് പിഷാരടിയെ പിന്നിലാക്കുക ബി.ജെ.പിക്ക് വെല്ലുവിളിയാണ്.
ചെങ്ങന്നൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് ഇത്തവണ വോട്ട് കുറയുമെന്നതും, ഈ വോട്ടുകൾ കുമ്മനം രാജശേഖരനിലേക്ക് എത്തുമെന്നും ബി.ജെ.പി കണക്കു കൂട്ടൽ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്ന നേമത്ത് വിജയചിത്രം ഉറപ്പാണെന്നും കണക്ക് കൂട്ടലുണ്ട്.

Leave feedback about this