ഷെല്ലിയെന്ന പോലീസുകാരനെയും, ഭർത്താവിനെയും എത്ര മനോഹരമായി, അയാൾ സ്‌ക്രീനിൽ തീർത്തിരിയ്ക്കുന്നു; ഉന്മാദം റിവ്യു: റഫീഖ് അബ്ദുൾ കരീം എഴുതുന്നു

ഷെല്ലിയെന്ന പോലീസുകാരനെയും, ഭർത്താവിനെയും എത്ര മനോഹരമായി, അയാൾ സ്‌ക്രീനിൽ തീർത്തിരിയ്ക്കുന്നു; ഉന്മാദം റിവ്യു: റഫീഖ് അബ്ദുൾ കരീം എഴുതുന്നു

മീപകാലത്ത് കുഞ്ചാക്കോ ബോബന്റെ സിനിമാ തിരഞ്ഞെടുപ്പുകളും അഭിനയ മികവും മലയാള സിനിമയിൽ പ്രത്യേകം ശ്രദ്ധ നേടുന്നതായി ചലച്ചിത്ര ആസ്വാദകനും എഴുത്തുകാരനുമായ റഫീഖ് അബ്ദുൾ കരീം. തന്റെ പുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം കുഞ്ചാക്കോ ബോബന്റെ സമീപകാല കഥാപാത്രങ്ങളെ വിലയിരുത്തിയത്.ഷെല്ലിയെന്ന പോലീസുകാരനെയും, ഭർത്താവിനെയും എത്ര മനോഹരമായി, അയാൾ സ്‌ക്രീനിൽ തീർത്തിരിയ്ക്കുന്നു. കുഞ്ചാക്കോ ബോബൻ എന്ന മികച്ച നടനിലേക്കുള്ള അയാളുടെ ട്രാൻസിഷൻ നമ്മെ ആശ്ചര്യപ്പെടുത്തുനതാണെന്ന് അദ്ദേഹം കുറിക്കുന്നു.

റഫീഖ് അബ്ദുൾ കരീമിന്റെ കുറിപ്പിന്റെ പൂർണരൂപം:-

സമീപ കാലത്തായി കുഞ്ചാക്കോ ബോബൻ്റെ ഫിലിമോഗ്രാഫി നോക്കിയാൽ, അയാളുടെ തിരഞ്ഞെടുപ്പുകൾ അത്ഭുത പെടുത്തുന്നതാണ് . സ്ക്രിപ്റ്റ് സെലക്ഷനും, അതിലെ തൻ്റെ റോളുകളിലെ പെർഫോമൻസുമെല്ലാം എപ്പോഴും മികച്ച് നിൽക്കുന്നു . ബോഗൺ വില്ലയിലെ ഡോ: റോയ്സ് ജോണും, ഓഫീസർ ഓൺ ഡ്യൂട്ടിയിലെ DYSP ഹരിശങ്കറും, ഒരു ദൂരൂഹ സാഹചര്യത്തിലെ സേതുവും, ഇപ്പോഴിതാ ഉന്മാദത്തിലെ ഷെല്ലി എന്ന പോലീസ്കാരനും, എല്ലാം ഒന്നിനെന്ന് വ്യത്യസ്തവും, അതോടൊപ്പം തന്നെ, ഉയർന്ന തലത്തിലുള്ള പ്രകടന മികവും എടുത്ത് പറയേണ്ടിയിരിയ്ക്കുന്നു.


ഉന്മാദത്തിലേക്ക് വന്നാൽ, ഒരു സ്‌ക്രിപ്റ്റ് റെറ്റർ എന്ന തൻ്റെ സ്വപ്ന സാക്ഷ്ത്ക്കരം , നിറവേറ്റാൻ കഴിയാതെ വരു മ്പോഴുള്ള നിരാശയും, ജീവിതത്തിൽ നേരിടുന്ന തുടർച്ചയായിടുള്ള തിരിച്ചടികളിലൂടെ അയാളിൽ വരുത്തുന്ന മാറ്റങ്ങൾ, ഷെല്ലിയെന്ന പോലീസുകാരനെയും, ഭർത്താവിനെയും എത്ര മനോഹരമായി, അയാൾ സ്‌ക്രീനിൽ തീർത്തിരിയ്ക്കുന്നു. കുഞ്ചാക്കോ ബോബൻ എന്ന മികച്ച നടനിലേക്കുള്ള അയാളുടെ ട്രാൻസിഷൻ നമ്മെ ആശ്ചര്യപ്പെടുത്തുനതാണ് .
തൻ്റെ സ്വപ്നങ്ങൾ, തന്നിൽ നിന്നും പതിയേ പതിയെ കൈവിടുമ്പോൾ, ഫാമിലിയിൽ നിന്നുമുള്ള ശക്തമായ എതിർപ്പുകൾ, എഴുതാൻ കഴിയാതെ വരുമ്പോൾ അനുഭവിക്കുന്ന ആത്മ സംഘർഷങ്ങൾ, മാനസികമായി തകർച്ചയുടെ അങ്ങേയറ്റം, അനുദിനം വർദ്ധിക്കുന്ന മെൻ്റൽ ട്രോമയുടെ ദിനങ്ങൾ….. ഷെല്ലിയെന്ന ആ കഥാപാത്രത്തിൻ്റെ ആത്മാവ് ഒട്ടും ചോരാതെ, എത്ര ആയാസരഹിതമായിട്ടാണ് ആ കഥാപാത്രത്തെ നമ്മിലേക്കയാൾ പതിച്ച് വെയ്ക്കുന്നത് . അയാളനു ഭവിയ്ക്കുന്ന നിരാശയും, മാനസിക സംഘർഷങ്ങളും അതേപടിയിൽ , പ്രേക്ഷകർക്ക് അനുഭവഭേദ്യമാക്കുമ്പോഴാണ്, കുഞ്ചാക്കോ ബോബൻ എന്ന നടൻ്റെ റേ ഞ്ചിൻ്റെ വ്യാപ്തി നമ്മൾ മനസ്സിലാക്കുന്നത്.


ചില സമയങ്ങളിൽ, വളരെ ലൗഡ് ആയി പേർ ഫോം ചെയ്യേണ്ട സന്ദർഭത്തിൽപോലും , അമിതാഭിനയത്തിൻ്റെ ചെറിയൊരു ലാഞ്ചന പ്പോലും , അയാളിൽ നിന്നും ഉണ്ടാകുന്നില്ല, അത്തരം സീനുകളിൽപ്പോലും, അയാളുടെ കണ്ണുകളിലുണ്ടാകുന്ന രൗദ്രതയും, തീവ്രതയും മൈന്യൂട്ട് ആയ എക്സ്പ്രഷനിലൂടെ , അയാൾ നമ്മോട് കൺവേ ചെയ്യുന്നു . അലറി വിളിയ്ക്കുന്ന ഉന്മാദവസ്ഥയിൽപോലും, അയാളുടെ ലാൻഡിംഗ്് , പെയ്തൊഴിഞ്ഞ മഴയാരവത്തിൻ്റെ ശാന്തതയിലേക്കാണ് , അപ്പോൾ പോലും, അയാളിലെ കഥാപാത്രത്തിൻ്റെ തീവ്രതയ്ക്ക് , ഉരുകിയൊലിക്കുന്ന ശിലയുടെ അതിശക്തമായ ചൂടുണ്ട് . ഉൻമാദം കണ്ടിറങ്ങുമ്പോൾ ഷെല്ലിയെന്ന പോലീസ് കാരൻ മാത്രമായിരുന്നു എൻ്റെ മനസ്സിൽ . മിസ്റ്റർ കുഞ്ചാക്കോ ബോബൻ നിങ്ങളെ സമീപകാലത്തെ സിനിമകളിൽ കാണാനേ ഇല്ല , ഗംഭീരം, കൺഗ്രാറ്റസ്

https://www.facebook.com/story.php?story_fbid=28406782565573998&id=100000069005945&mibextid=wwXIfr&rdid=fac93l7Jjd9zN569#