breaking-news Kerala

വ്യാജ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കണം; മകൻ കഞ്ചാവ് ഉപയോ​ഗിച്ചിട്ടില്ല; നിയമപടിയുമായി യു.പ്രതിഭ

ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയെന്ന മാധ്യമവാർത്തകൾ തള്ളി കായംകുളം എം.എൽ.എ .യു പ്രതിഭ. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും എംഎല്‍എ ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.

വ്യാജ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും യു പ്രതിഭ പറഞ്ഞു. വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. ഒരു കുഞ്ഞും തെറ്റായ വഴിയില്‍ പോകരുതെന്ന് കരുതുന്ന അമ്മയാണ് താനെന്നും യു പ്രതിഭ പറഞ്ഞു.

യു പ്രതിഭയുടെ മകന്‍ കനിവിനെ കുട്ടനാട് എക്സൈസ് സ്‌ക്വാഡിന്റെ പിടിയിലായതായാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലായ കനിവിനെ അറസ്റ്റ് രേഖപ്പെടുത്തി കനിവിനെ ജാമ്യത്തില്‍ വിട്ടയച്ചതായാണ് പുറത്തുവരുന്ന വിവരം. അഭിഷേക് എന്ന സുഹൃത്തിന്റെ പോക്കറ്റില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയതെന്നാണ് വിവരം. തകഴി പാലത്തിനടിയില്‍ നിന്നാണ് പിടിയിലായത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video