കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ആള്‍ക്കാരെ തിരിച്ചറിഞ്ഞു. പാറോലിക്കല്‍ സ്വദേശിനി ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. മൂവരുടെയും മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം നിലമ്പൂര്‍ എക്സ്പ്രസ് ട്രെയിന്‍ ആണ് ഇവരെ ഇടിച്ചത്.
ഇന്ന് രാവിലെ 5:20നാണ് സംഭവം .മൂന്നുപേരും പാളത്തില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നെന്നും ഹോണ്‍ മുഴക്കിയെങ്കിലും മാറിയില്ലെന്നും ലോക്കോ പൈലറ്റ് അറിയിച്ചു. എന്താണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയിവെ ഗേറ്റിന് സമീപമാണ് സംഭവം. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചത് അമ്മയും മക്കളുമാണെന്ന് സംശയമുണ്ട്.ശരീര ഭാഗങ്ങള്‍ ചിന്നിത്തെറിച്ച നിലയിലായിരുന്നു. സ്ത്രീയുടേയും ഒരു കുട്ടിയുടേയും ചെരുപ്പുകള്‍ ട്രാക്കില്‍ കിടക്കുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ആരാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് പോലീസ്.
Leave feedback about this