breaking-news

തന്റെ ജീവനക്കാരന്റെ മരാണാനന്തര കർമ്മത്തിലും പ്രാർത്ഥനയിലും നേതൃത്വം വഹിച്ചത് ശതകോടീശ്വരനായ മുതലാളി; എം.എ യൂസഫലി പങ്കുവച്ച വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

ന്റെ സ്ഥാപനത്തിലെ ഒരു ജീവനക്കാരന്റെ മരണാനന്തര കർമ്മങ്ങളിലും പ്രാർത്ഥനയിലും നേതൃത്വം നൽകിയത് ലോകത്തിലെ ശതകോടീശ്വരന്മാരിൽ ഒരാൾ. ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ നിറയുകയാണ് ഒരു മരണാനന്തര കർമ്മത്തിന്റെ വീഡിയോ. സ​ഹ ജീവികളോടുള്ള കാരുണ്യത്തിന്റേയും സ്നേഹത്തിന്റേയും ആഴം വിളിച്ചോതുന്ന നന്മ പ്രവർത്തിയിലൂടെ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി,. കഴിഞ്ഞ ദിവസമാണ് തിരൂർ കന്മനം സ്വദേശിയും അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ് സൂപ്പർവൈസറുമായ സി.വി. ഷിഹാബുദ്ദീൻ മരണപ്പെടുന്നത്.

സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു കൊണ്ടിരിക്കെ കുഴഞ്ഞു വീണ ഷിഹാബുദ്ദീന് പ്രാഥമിക ശുശ്രൂശ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തന്റെ പ്രിയപ്പെട്ട ജീവനക്കാരന്റെ മരാണാനന്തര കർമ്മങ്ങളുടെ ഭാ​ഗമായിട്ടുള്ള പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി തന്നെയാണ്. ഈ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ എം.എ യൂസഫലിക്ക് അഭിനന്തന പ്രവാഹമാണ്. ബനിയാസ് മോർച്ചറിയിൽ നടന്ന മയ്യത്ത് നിസ്കാരത്തിനാണ് ലുലു ​ഗ്രൂപ്പ് ചെയർമാൻ നേരിട്ടെത്തി പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച പുലർച്ചെ നാട്ടിലെത്തിച്ച മൃതദേഹം കന്മനം ജുമാ മസ്ജിദിൽ ഖബറടക്കി. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

https://www.instagram.com/reel/DF3KVLGTI6M/?utm_source=ig_embed&ig_rid=439f5b8b-612f-4a5a-89c7-ce2a720a7c5c

വൈറലായ വീഡിയോ കണ്ടവർ യൂസഫ് അലിയുടെ ചിന്താശേഷിയെയും മനുഷ്യത്വപരമായ പ്രവൃത്തിയെയും അഭിനന്ദിച്ചാണ് രം​ഗത്തെത്തുന്നത്. , “ഒരു മുതലാളി ഇങ്ങനെയായിരിക്കണം – അഭിനന്ദനങ്ങൾ!” മറ്റൊരാൾ കമന്റ് ചെയ്തു, “ഒരു മനുഷ്യൻ മരിച്ചു… അയാളുടെ മൃതദേഹത്തിൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത് രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനും മരിച്ചയാളുടെ കമ്പനി ഉടമയുമാണ്… ഇതാണ് മനുഷ്യത്വം.” മറ്റൊരാൾ കുറിക്കുന്നത് ഇതാണ് , “ഒരു യഥാർത്ഥ നേതാവ്.” എന്നാണ്. എം.എ യൂസഫലി നേരിട്ട് ഇടപെട്ട് നടത്തിയ പല ജീവകാരുണ്യപ്രവർത്തനങ്ങളും മുൻപും ചർച്ചയായിട്ടുണ്ട്. തൂക്ക് കയർ വിധിച്ച ബെക്സ് കൃഷ്ണനെന്ന മലയാളി യുവാവിനെ കോടികൾ നൽകി മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് എം.എ യൂസഫലിയുടെ ഇടപെടലിലൂടെയായിരുന്നു. കേരളത്തിന് അകത്തും പുറത്തും അദ്ദേഹം നേരിട്ടും അല്ലാതെയും ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video