എറണാകുളത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്കായി ടഫോ; ടഫോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്

എറണാകുളത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്കായി ടഫോ; ടഫോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്

കൊച്ചി: ജില്ലയിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്കിന് മൂവാറ്റുപുഴ ആയവനയിൽ തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ സ്വകാര്യ വ്യവസായ എസ്‌റ്റേറ്റ്‌ പദ്ധതിയുമായി സഹകരിച്ച് ആരംഭിക്കുന്ന ടഫോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വ്യവസായരംഗം വലിയരീതിയില്‍ മാറിയെന്ന് പി രാജീവ് പറഞ്ഞു. പഴയ കേരളമല്ല ഇപ്പോഴുള്ളത്.

വീണ്ടും പഴമയിലേക്ക് പോകണോ പുതുമയില്‍ കരുത്തോടെ തുടരണോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. വിവിധ രാജ്യങ്ങളില്‍ ഉയര്‍ന്ന ജോലികള്‍ ചെയ്തിരുന്ന നിരവധി മലയാളികള്‍ കേരളത്തിലേക്ക് തിരിച്ചെത്തി ഇവിടെ തുടരുന്നുവെന്നാണ് ലിങ്ക്ഡ് ഇന്‍ റിപ്പോര്‍ട്ട് പറയുന്നത്. വ്യവസായരംഗത്ത് കേരളം എവിടെ എത്തിയെന്നതിന്റെ തെളിവാണിതെന്നും കേരളത്തില്‍ ഇതിനകം 40 സ്വകാര്യ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയെന്നും മന്ത്രി പറഞ്ഞു.

ഇടപ്പള്ളി മാരിയറ്റ് ഹേട്ടലില്‍ നടന്ന ചടങ്ങില്‍ പി വി ശ്രീനിജിന്‍ എംഎല്‍എ അധ്യക്ഷനായി. ടഫോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് മാനേജിങ് പാര്‍ട്ണര്‍മാരായ കെ എസ് നിസാമുദ്ദീന്‍, കെ എസ് ഫസലുദ്ദീന്‍, ഫിനാസുദ്ദീന്‍, വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഷൈജു ദാമോദരന്‍, എ നിസാറുദ്ദീന്‍, പി എ നജീബ്, പി എം അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.