;

കോഴിക്കോട് പുതിയാപ്പയിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ ഷെൽ; ബോംബ് സ്ക്വോഡ് പരിശോധന

കോഴിക്കോട് പുതിയാപ്പയിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ ഷെൽ; ബോംബ് സ്ക്വോഡ് പരിശോധന

കോഴിക്കോട്: പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ ഷെൽ കണ്ടെത്തി. വലവീശുന്നതിനിടെയാണ് ഷെൽ ലഭിച്ചത്.
മത്സ്യബന്ധനം കഴിഞ്ഞ് കരയിലെത്തിച്ചെങ്കിലും ആദ്യം വലയിൽ കുടുങ്ങിയത് എന്താണെന്ന് തൊഴിലാളികൾക്ക് തിരിച്ചറിയാനായില്ല. സംശയം തോന്നിയതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസും ബോംബ് സ്ക്വോഡും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഇത് ഷെല്ലാണെന്ന് സ്ഥിരീകരിച്ചത്. ഏതെങ്കിലും കപ്പലിൽനിന്ന് കടലിലേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഷെൽ നിലവിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിശദമായ പരിശോധനകൾക്ക് ശേഷമേ ഇതിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

;