breaking-news Kerala

വിഷുദിനത്തിൽ ധന്യയുടേയും മക്കളുടേയും സ്വപ്നം സാക്ഷാത്കരിച്ച് സേവാഭാരതി ; വിഷുക്കണിയായി ധന്യക്കും മകൾക്കും സ്വന്തം വീട്

വലപ്പാട്: ധന്യയുടേയും മകളുടേയും പ്രതീക്ഷകൾക്ക് വിഷുപ്പുലരിയിൽ വെളിച്ചമേകി ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സേവാഭാരതിയും. ഗൾഫിൽ വച്ച് മരണമടഞ്ഞ വലപ്പാട് സ്വദേശി സന്തോഷിന്റെ ആ​ഗ്രഹമാണ് വിഷുപ്പുലരിയിൽ സാധ്യമായത്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റേയും സേവാഭാരതിയുടെയും സംയുക്താഭിമുഖ്യത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽ നടൻ കൈലാഷ്, ​കായിമകമന്റേറ്ററും അവതാരകനുമായ ഷൈജു ദാമോദരനും ലുലു ഇന്ത്യ ഹെഡ് എൻ.ബി സ്വരാജും ചേർന്നു താക്കോൽ കൈമാറിയത്.

ജീവിതം കരപിടിപ്പിക്കാനായി പ്രവാസിയായ സന്തോഷ് ജോലിതേടി ഗൾഫിലെത്തിയപ്പോഴാണ് അപ്രതീക്ഷിത മരണമെത്തുന്നത്. സന്തോഷിന്റെ മരണത്തോടെ മകളുംഭാര്യയും അമ്മയും അടങ്ങുന്ന കുടുംബം അനാഥമായി. ഭാര്യ ധന്യയ്ക്കും മക്കൾക്കും തലചായ്ക്കാൻ സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കി വച്ചായിരുന്നു സന്തോഷ് വിടപറഞ്ഞത്.

എന്നാൽ ആ വലിയ സ്വപ്നത്തേ നാട്ടുകാർ ഏറ്റെടുത്തു. ദേശീയ സേവാഭാരതി വലപ്പാട് യൂണിറ്റും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും കൈകോർത്തതോടെ വിഷുപുലരിയിൽ പാല് കാച്ചി വീട്ടിലേക്ക് കയറി. സന്തോഷിന്റെ മകളാണ് അടുപ്പിൽ ആദ്യ ദീപം പകർന്നത്. സേവാഭാരതി കേരളത്തിൽ നടപ്പിലാക്കുന്ന “തലചായ്ക്കാനൊരിടം” പദ്ധതിയുടെ ഭാഗമായിട്ടാണ് വലപ്പാട് കരയാമുട്ടം പരേതനായ കിഴക്കൻ സന്തോഷിൻ്റെ ഭാര്യ ധന്യക്കും മക്കൾക്കും വേണ്ടി വീടൊരുങ്ങിയത്. ​ഗൃഹപ്രവേശനത്തിൽ ഒരു നാടൊന്നാകെ ഒഴുകിയെത്തി. കുടുംബത്തിന് വീടൊരുക്കാൻ സഹായിച്ച സന്നദ്ധ പ്രവർത്തനം അഭിനന്ദനമാണെന്ന് നടൻ കൈലാഷിന്റെ പ്രതികരണം.

ഈ പരിപാടിയിലേക്ക് എത്തിച്ചേർന്നത് നിയോ​ഗമാണെന്നും ഈ കരുതലുകൾ എപ്പോഴുമുണ്ടാകണമെന്നും ഷൈജു ദാമോദരനും പ്രതികരിച്ചു. സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയും കടമയുമാണെന്ന് ലുലു ​ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് പറഞ്ഞു. തുടർന്ന് കൈലാഷും സ്പോർട്സ് കമേൻ്റേറ്റർ ഷൈജു ദാമോദരൻ ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ ബി സ്വരാജ് എന്നിവർ ചേർന്ന് താക്കോൽ ദാനം നിർവ്വഹിച്ചു.

സേവാഭാരതി വലപ്പാട് യൂണിറ്റ് പ്രസിഡണ്ട് VJ ഷാലിയുടെ അധ്യക്ഷത വഹിച്ചു. സ്വയംസേവക സംഘം തൃശ്ശൂർവിഭാഗ് കാര്യവാഹ് സി എൻ ബാബു മംഗളപത്രം സമർപ്പിച്ചു. സേവാഭാരതി കേരളത്തിൻ്റെ സംഘടനാ സെക്രട്ടറി കെ. വി. രാജീവ് സേവാ സന്ദേശം നൽകി, വാർഡംഗം പ്രഹർഷൻ, BDJS ജില്ല പ്രസിഡണ്ട് അതുല്യഘോഷ് വെട്ടിയാട്ടിൽ കരയാമുട്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.എച്ച് കബീർ, സേവാഭാരതി കേരളം തൃശ്ശൂർ ജില്ല ജന: സെകട്ടറി MD പ്രദീപ് , യൂണിറ്റ് സെക്രട്ടറി ഷിജോ അരയംപറമ്പിൽ എന്നിവർ സംസാരിച്ചു.

പടം അടിക്കുറിയിപ്പ്:-

വിഷുദിനത്തിൽ ധന്യയുടേയും മക്കളുടേയുംസ്വപ്നം സാക്ഷാത്കരിച്ച് സേവാഭാരതി
വലപ്പാട് യൂണിറ്റും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേർന്നു നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ നടൻ കൈലാഷ്, ​കായിമകമന്റേറ്ററും അവതാരകനുമായ ഷൈജു ദാമോദരൻ, ലുലു ഇന്ത്യ ഹെഡ് എൻ.ബി സ്വരാജ് ചേർന്നു കൈമാറുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video