തിരുവനന്തപുരം: ശബരിമല സ്വർണക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് രണ്ടാമത്തെ കേസിലും ജാമ്യം.ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പാളി കേസിലാണ് ജാമ്യം ലഭിച്ചത്. കേസില്‍ പോറ്റിയുടെ ജാമ്യ ഹർജിയിലെ വാദം ബുധനാഴ്ച പൂർത്തിയായിരുന്നു.
അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. നേരത്തെ, ദ്വാരപാലക പാളി കേസിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം ലഭിച്ച പോറ്റി പുറത്തിറങ്ങും.

Leave feedback about this