തിരക്കഥാകൃത്തിന്റെ കുപ്പായമണിഞ്ഞ് പി.ആർ.ഒ എ.എസ്. ദിനേശ് ; ‘മോഹിത’യ്ക്ക് കൊച്ചിയിൽ തുടക്കം

തിരക്കഥാകൃത്തിന്റെ കുപ്പായമണിഞ്ഞ് പി.ആർ.ഒ എ.എസ്. ദിനേശ് ; ‘മോഹിത’യ്ക്ക് കൊച്ചിയിൽ തുടക്കം

കൊച്ചി: പ്രശസ്ത സിനിമ പി.ആർ.ഒ എ.എസ്. ദിനേശ് തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം മോഹിതയ്ക്ക് കൊച്ചിയിൽ തുടക്കം. സീനു സിദ്ദാർത്ഥ്, ശ്രദ്ധ ജോസഫ്, ആദിൽ ഷാജഹാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
തന്ത്ര, കഥാന്തരം എന്നീ ചിത്രങ്ങൾക്കു ശേഷം കെ.ജെ. ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മോഹിത’ എന്ന ചിത്രത്തിൻ്റെ പൂജ എറണാകുളം ‘മാക്ട’ ജോൺ പോൾ ഹാളിൽ വെച്ച് ‘മാക്ട’ ചെയർമാൻ ജോഷി മാത്യു ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു.

‘മോഹിത’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ ‘മാക്ട’ ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി റിലീസ് ചെയ്തു. തുടർന്ന് നിർമ്മാതാവ് ബാബുരാജ് ‘മോഹിത’യുടെ സ്ക്രിപ്റ്റ്, സംവിധായകൻ കെ.ജെ. ബോസിന് കൈമാറി.
ഡോക്ടർ ചന്ദ്രദാസൻ (ലോകധർമ്മി), മാക്ട ട്രഷറർ സജിൻ ലാൽ, പരസ്യ കലാകാരൻ ഗായത്രി അശോക്, സംവിധായകന്മാരായ കെ.പി. വ്യാസൻ, ജോൺ ടിറ്റോ, ഗായിക സോണി സായ്, വിവേക് മുഴുക്കുന്ന് തുടങ്ങിയവരും പങ്കെടുത്തു.