രാഹുലിനേയും പ്രിയങ്കയേയും അറസ്റ്റ് ചെയ്ത് പോലീസ്; കോൺ​ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത് വലിച്ചിഴച്ച്; പരക്കെ പ്രതിഷേധം

രാഹുലിനേയും പ്രിയങ്കയേയും അറസ്റ്റ് ചെയ്ത് പോലീസ്; കോൺ​ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത് വലിച്ചിഴച്ച്; പരക്കെ പ്രതിഷേധം

ന്യൂഡൽഹി: കല്യാൺ മാർ​ഗിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച രാഹുൽ ​ഗാന്ധിയടക്കമുള്ള കോൺ​ഗ്രസ് എം.പിമാരേയും നേതാക്കളേയും പ്രവർത്തകരേയും അറസ്റ്റ് ചെയ്ത് നീക്കി പോലീസ്. പ്രിയങ്ക ​ഗാന്ധിയും അറസ്റ്റിലായി. പോലീസ് ബലപ്രയോ​ഗം നടത്തിയാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്.

വൻ പ്രതിഷേധവുമായി കൂടുതൽ കോൺ​ഗ്രസ് പ്രവർത്തകർ രം​ഗത്തെത്തി. ലോക്സഭ പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്ത സംഭവത്തോടെ തലസ്ഥാനത്തെ സമരം കലുഷിതമായിരിക്കുകയാണ്. നീറ്റ് പരീക്ഷ ചോർച്ച, പ്ലസ് വൺ പരീക്ഷ ചോർച്ച ഉൾപ്പടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് സി.ജെ.പിയും ജെൻസി പ്രക്ഷോഭകരും തുടങ്ങി വച്ച പ്രതിഷേധം ആളിക്കത്തുകയാണ്.

പ്രിയങ്ക ​ഗാന്ധിയെ വലിച്ചിഴച്ച് കൊണ്ടുപോയ പോലീസ് നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഡീൻ കുര്യാക്കോസ് എം.പിയെ വലിച്ചിഴച്ച് കൊണ്ടുപോയ കേന്ദ്ര പോലീസ് നടപടിക്ക് പിന്നാലെ പോലീസിനെ തിരിച്ച് ചോദ്ം ചെയ്യുന്ന എം.പിയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കല്യാൺ മാർ​ഗിൽ പ്രതിപക്ഷ നിരനടത്തിയ മിന്നൽ സമരത്തെ പോലീസ് ബലപ്രയോ​ഗത്തിലൂടെയാണ് നേരിട്ടത്. പഞ്ചാബ് അതിർത്തിയിൽ ഉൾപ്പടെ കനത്ത ജാ​ഗ്രതും പുലർത്തി. ശംഭു അതിത്തി അടച്ചാണ് കർഷപ്രക്ഷോഭകരെ കേന്ദ്ര സേനയും പോലീസും നേരിടുന്നത്.