breaking-news Kerala

ചേന്ദമം​ഗലത്തെ കൂട്ടകൊലപാതകം; അരും കൊലയ്ക്ക് പ്രേരിപ്പിച്ചത് വർഷങ്ങളായി തുടരുന്ന മുൻവൈരാ​ഗ്യം; കൊല്ലാൻ പദ്ധതിയിട്ടത് ജിതിനെ മാത്രം

വടക്കൻ പറവൂർ: ചേന്ദമംഗലത്ത് ദമ്പതികളെയും മകളെയും അയൽവാസിയായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (കണ്ണൻ, 60), ഭാര്യ ഉഷ (52), മകൾ വി​നി​ഷ (32) എന്നി​വരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ വി​നി​ഷയുടെ ഭർത്താവ് ജി​തി​ൻ ബോസിന് (36) പരിക്കേറ്റു. ജിതിനെ മാത്രം ആക്രമിക്കുകയായിരുന്നു ഉദ്ദേശമെന്ന് പ്രതി റി​തു ജയൻ പൊലീസിന് മൊഴി നൽകി.

ജിതിനെ ആക്രമിക്കുന്നത് തടുക്കാൻ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയേയും ആക്രമിച്ചത്. ഇതുകണ്ട് ഓടിയെത്തിയ വിനിഷയുടെ തലയ്ക്കടിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ആക്രമണത്തിന്‌ ശേഷം പ്രതി വസ്ത്രം മാറി പുറത്തിറങ്ങിയെന്ന് പൊലീസ്‌ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തോളമായി ജിതിനും അയൽവാസികളും തമ്മിൽ തർക്കം നിലനിന്നിരുന്നു.

റിതു രാജിനെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യും. മുൻ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ജി​തി​ൻ ബോസിപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടത്തും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്‌കാരം വൈകിട്ട് നടക്കും.ബംഗളൂരുവി​ൽ ഹോട്ടൽ നടത്തുന്ന റി​തു പലപ്പോഴും ചേന്ദമംഗലത്തെ വീട്ടി​ലുണ്ടാകാറുണ്ട്. ലഹരി​ക്കടി​മയും മൂന്ന് കേസുകളി​ൽ പ്രതി​യുമായ ഇയാൾ വടക്കേക്കര സ്റ്റേഷനി​ലെ ഗുണ്ടാലി​സ്റ്റി​ലുമുണ്ട്. വി​നി​ഷയെ ശല്യം ചെയ്തതി​നും വീടി​ന് നേരെ ആക്രമണം നടത്തി​യതി​നും മറ്റും റി​തുവി​നെതി​രെ വീട്ടുകാർ വടക്കേക്കര പൊലീസി​ൽ നേരത്തെ പരാതി​ നൽകി​യി​രുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video