കണ്ണൂർ: ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ചക്കരക്കൽ പൊലീസ് കേസെടുത്തു. സമുദായിക സ്പർധ വളർത്തിയെന്ന കുറ്റം ചുമത്തിയാണ് പുതിയ നടപടി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് അബ്ദുള്ള ബാസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
അബ്ദുള്ള ബാസിലിന്റെ അമ്മയെയും സഹോദരിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നേരത്തെ തന്നെ ആരിഫ് ഹുസൈനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമുദായിക സ്പർധയുമായി ബന്ധപ്പെട്ട വകുപ്പ് കൂടി ചുമത്തിയത്.