ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തുടർച്ചയായ ക്രമക്കേടുകളിലും വീഴ്ചകളിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പരീക്ഷാ വിവാദങ്ങൾ ഇനി ഇങ്ങനെ തുടരാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും, ഇക്കാര്യത്തിൽ കോടതി സൂക്ഷ്മമായി നിരീക്ഷണം തുടരുമെന്നും ബെഞ്ച് അറിയിച്ചു.
പരീക്ഷാ ക്രമക്കേടുകളുടെയും നടത്തിപ്പിലെ വീഴ്ചകളുടെയും പരമ്പരയ്ക്ക് അറുതി വരുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.