കരുനാഗപ്പള്ളി: ദേശീയ പുരസ്കാര ജേതാവും ഗായികയുമായ വൈക്കം വിജയലക്ഷ്മിയെ കെ.എം.വൈ.എസ് ആദരിച്ചു. കുലശേഖരപുരത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷ് പൊന്നാട അണിയിച്ചും ഫലകം നൽകിയും വൈക്കം വിജയലക്ഷ്മിയെ അനുമോദിച്ചു.

യുവാക്കളുടെ കൂട്ടായ്മകൾ ഒരു നാടിന്റെ വെളിച്ചമാണെന്നും അതിനു നേതൃത്വം നൽകിയ കുഴുവേലിമുക്ക് യുവജനസംഘടനയുടെ എല്ലാ ഭാരവാഹികൾക്കുമുള്ള അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. ചടങ്ങിൽ സമ്മാന പദ്ധതിയുടെ വിജയികൾക്കുള്ള നറുക്കെടുപ്പ് വൈക്കം വിജയലക്ഷ്മിയും ഗായിക നിളയും ചേർന്ന് നടത്തി. വാർഡ് മെമ്പർ സിന്ധു രാജേഷ് ഭാരവാഹികളായ രംഗേഷ് ,ഹൃതിക് , ജിനു ശങ്കർ ,സുബാഷ് ജി നായർ, ബാബു, ബിനു ബലഭദ്രൻ, ശ്യാംശങ്കർ, മനു തുടങ്ങിയവർ പ്രസംഗിച്ചു.