യുവാക്കളുടെ ഭാവി അപകടത്തിലാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; നീറ്റ് പ്രക്ഷോഭത്തിൽ ആദ്യനായി പ്രതികരിച്ച് പ്രധാനമന്ത്രി

യുവാക്കളുടെ ഭാവി അപകടത്തിലാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; നീറ്റ് പ്രക്ഷോഭത്തിൽ ആദ്യനായി പ്രതികരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രതികരിച്ചു. ചോദ്യപ്പേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ പരിഗണിക്കാൻ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട ആരെയും വെറുതെ വിടില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളുടെ ക്ഷേമത്തേക്കാളും അവരുടെ ഭാവിയേക്കാളും പ്രധാനപ്പെട്ട മറ്റൊന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിദ്യാർഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും യുവാക്കളുടെ ഭാവി അപകടത്തിലാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കളുടെ ക്ഷേമവും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതികരണത്തിൽ വ്യക്തമാക്കി.