;

മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിക്കേണ്ടി വരും; പണം ധൂർത്തടിച്ചതിന് ആര് മറുപടി പറയുമെന്ന് വി.ഡി. സതീശൻ

മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിക്കേണ്ടി വരും; പണം ധൂർത്തടിച്ചതിന് ആര് മറുപടി പറയുമെന്ന് വി.ഡി. സതീശൻ

കൊച്ചി: കോടികൾ ചെലവഴിച്ച് നിർമിച്ച മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം ഒടുവിൽ പൊളിച്ചുനീക്കേണ്ട സാഹചര്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെട്ടിടത്തിലെ ഗുരുതരമായ നിർമാണ തകരാറുകൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, അറ്റകുറ്റപ്പണികൾക്ക് പുതിയൊരു സമുച്ചയം നിർമിക്കുന്നതിനേക്കാൾ കൂടുതൽ തുക ചെലവാകുന്ന സ്ഥിതിയാണെന്നും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് എൻജിനീയേഴ്സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ. മുകളിലെ നിലയിലെ ടോയ്ലറ്റ് ഉപയോഗിച്ചാൽ താഴത്തെ നിലയിൽ വരെ അതിന്റെ പ്രത്യാഘാതം അനുഭവപ്പെടുന്ന തരത്തിലാണ് കെട്ടിടത്തിന്റെ നിർമാണമെന്ന് അദ്ദേഹം വിമർശിച്ചു. ഫ്ലാറ്റ് സമുച്ചയത്തിലെ മുഴുവൻ ടോയ്ലറ്റുകളും ചോർന്നൊലിക്കുന്ന ദയനീയ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

നിർമാണ മേഖലയിലെ ഇത്തരം ഗുരുതരമായ പിഴവുകൾക്ക് ഉത്തരവാദിത്തം ആർക്കാണെന്നും ജനങ്ങളുടെ പണം ധൂർത്തടിച്ചതിന് ആര് മറുപടി പറയുമെന്നും വി.ഡി. സതീശൻ ചോദിച്ചു. എൻജിനീയറിങ് രംഗത്ത് ഗുണനിലവാരവും ഉത്തരവാദിത്തവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

;