;

ട്രം​പി​ന്‍റെ ക​ളി​പ്പാ​വ​യാ​യി മോ​ദി മാറി: അ​ഭി​ജീ​ത് ദീ​പ്കെ

ട്രം​പി​ന്‍റെ ക​ളി​പ്പാ​വ​യാ​യി മോ​ദി മാറി: അ​ഭി​ജീ​ത് ദീ​പ്കെ

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദീ​പ്കെ. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ക​ളി​പ്പാ​വ​യാ​യി മോ​ദി മാ​റി​യെ​ന്നും ട്രം​പ് പ​റ​യു​ന്ന​തി​ന​നു​സ​രി​ച്ചാ​ണ് പ്ര​ധാ​ന​മ​ന്ത്രി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കൊ​ച്ചി​യി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന്ത​ർ മ​ന്ത​ർ @ കൊ​ച്ചി പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ഭി​ജീ​ത്.

സി​ജെ​പി​ക്ക് വി​ദേ​ശ ഫ​ണ്ട് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന ബി​ജെ​പി ആ​രോ​പ​ണ​ത്തെ​യും അ​ഭി​ജീ​ത് ചോ​ദ്യം ചെ​യ്തു. വി​ദേ​ശ ഫ​ണ്ട് ല​ഭി​ക്കു​ന്ന​ത് സി​ജെ​പി​ക്ക​ല്ല മോ​ദി​ക്കാ​ണ്. രാ​ജ്യ​ത്തെ വി​റ്റ​ത് മോ​ദി​യാ​ണെ​ന്നും ട്രം​പി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ട്രം​പി​ന്‍റെ താ​രി​ഫ് ഭീ​ഷ​ണി​ക്ക് മു​ന്നി​ൽ മോ​ദി കീ​ഴ​ട​ങ്ങി. എ​ന്നി​ട്ടും സി​ജെ​പി​ക്ക് വി​ദേ​ശ സം​ഭാ​വ​ന ല​ഭി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​ണ്.

;