റോം: മാർപാപ്പയുടെ ഔദ്യോഗിക ഉപദേശ സംഘാംഗമായ കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാടുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി റോമിൽ കൂടിക്കാഴ്ച നടത്തി.

കർദ്ദിനാൾ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട മാർ ജോർജ്ജ് കൂവക്കാടിനെ യൂസഫലി അഭിനന്ദിച്ചു. ഇന്ത്യയിലെ കത്തോലിക്ക സഭയ്ക്കും വിശിഷ്യ കേരളത്തിനും അഭിമാനമാണ് മാർ ജോർജ്ജ് കൂവക്കാടിൻ്റെ സ്ഥാനലബ്ദിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയുടെ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.
Leave feedback about this