Business

50 ശതമാനം വരെ വിലക്കുറവിൽ ലുലുവിൽ എസി ഫെസ്റ്റ് ഇന്ന് മുതൽ

കൊച്ചി: ലുലുവിൽ എസി ഫെസ്റ്റിന് ഇന്ന് തുടക്കം. വിവിധ ബ്രാൻഡഡ് എസികൾ 50 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാം. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ എയർ കണ്ടീഷണറുകൾ ലഭ്യമാക്കിയാണ് ലുലു കണക്ട് എസി ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് കുറഞ്ഞ വിലയിലുള്ളതും പ്രീമിയം എസിയും ലുലു എസി ഫെസ്റ്റിലൂടെ ലഭ്യമാകും. കൂടാതെ പഴയ എസികൾ എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങാനും സാധിക്കും.
20 ശതമാനം വരെ ക്രഡിറ്റ് കാർഡ് ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്.

ഫ്രി ഇൻസ്റ്റാലേഷനൊപ്പം 2026 സ്റ്റാർ റേറ്റഡ് മോഡലുകളും തിരഞ്ഞെടുക്കാൻ സാധിക്കും. ഈ വേനൽ കാലത്ത് എസി വാങ്ങാൻ ഒരുങ്ങുന്നവർക്ക് ഓഫർ ഉപയോ​ഗപ്പെടുത്താം.​ സീറോ ഡൗൺ പേയ്മെന്റ് വഴി എ സി വാങ്ങാനും അവസരമുണ്ട്. എൽ.ജി, സാംസങ്ങ്, ഡൈകിൻ, ​ഗോദറേജ് ഉൾപ്പടെ 12ൽ അധികം എസി ബ്രാൻഡുകൾ ലുലു കണക്റ്റിൽ എസി ഫെസ്റ്റിന്റെ ഭാ​ഗമാകും. നിബന്ധനകൾ ബാധകം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video