തിരുവനന്തപുരം: പള്ളിച്ചലിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഒരാളെ നരുവാമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. പള്ളിച്ചലിൽ SNDP 1019 നമ്പർ ശാഖയുടെ ഗുരുദേവ പ്രതിമയാണ് തകർത്തത്. പ്രതിമയുടെ തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഏറെ നേരം നിന്നതിന് ശേഷമാണ് പ്രതി ആക്രമം നടത്തിയത്. യുവാവിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
breaking-news
Kerala
ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത നിലയിൽ
- February 15, 2026
- Less than a minute
- 4 weeks ago

Leave feedback about this