കൊച്ചി: വനിതാ സംരംഭകരുടെ കേരളത്തിലെ പ്രമുഖ ലൈഫ്‌സ്റ്റൈൽ എക്സിബിഷനായ സീയ സീസൺസ് 15-ാം എഡിഷൻസിയ സീസൺ എക്സ്പോ 15 മത് എഡിഷൻ മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഗോപിനാഥ്, ചലച്ചിത്ര താരം ബിന്ദു പണിക്കർ, കൊച്ചി മുൻ മേയർ സൗമിനി ജെയിൻ, സിനിമ സീരിയൽ താരം ആൻ മരിയ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോക്ടർ കെ. പി മുഹമ്മദ് കുട്ടി, സംരംഭകയും സാമൂഹ്യ പ്രവർത്തകയുമായ രൂപ ജോർജ്, ചലച്ചിത്ര താരം മാളവിക ശ്രീനാഥ്, സിനിമ സീരിയൽ താരം ശ്രുതി രജനികാന്ത്, ഫാഷൻ ഡിസൈനർ ജിജി സുരേഷ്ബാബു, സിയാ സീസൺസ് ഡയറക്ടർ സീനത്ത് അഷ്‌റഫ്, സംരംഭക സോണിയ ഗ്ലാഡ്സൺ എന്നിവർ പങ്കെടുത്തു.
ഫാഷൻ, ലൈഫ്‌സ്റ്റൈൽ, ഹോം ഡെക്കർ, ജ്വല്ലറി, വെൽനസ്, ഗിഫ്റ്റിങ് തുടങ്ങി നിരവധി മേഖലകളിലെ പ്രീമിയം ബ്രാൻഡുകളും പുതുമുഖ സംരംഭകരും ഒരേ വേദിയിൽ അണിനിരക്കുന്ന ഈ എക്സിബിഷൻ സന്ദർശകർക്ക് പുതിയ അനുഭവമായി. ഡിസൈനർ വസ്ത്രങ്ങൾ, ഓണം സാരികൾ, ഒറിജിനൽ അജ്രഖ് കോട്ടൺ കളക്ഷനുകൾ, ആഭരണങ്ങൾ, നാച്ചുറൽ പെർഫ്യൂമുകൾ, ഹാൻഡ്‌മെയ്ഡ് ഉൽപ്പന്നങ്ങൾ, ഹോം ഡെക്കർ, കരകൗശല വസ്തുക്കൾ, ഗിഫ്റ്റ് ഐറ്റങ്ങൾ, ഹോംമെയ്ഡ് ഫുഡ്, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പ്രദശിപ്പിച്ചിട്ടുണ്ട് .
ഓണത്തോടനുബന്ധിച്ച് നിരവധി പ്രത്യേക ഓഫറുകളും എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്. ഒറിജിനൽ അജ്രഖ് കോട്ടൺ ഡ്രസുകൾക്ക് പ്രത്യേക ഓഫറുകൾ, തിരഞ്ഞെടുത്ത ഓണം സാരികൾക്ക് “രണ്ട് വാങ്ങുമ്പോൾ ഒന്ന് സൗജന്യം” ഉൾപ്പെടെയുള്ള ആകർഷകമായ വിലക്കിഴിവുകൾ വിവിധ സ്റ്റാളുകളിൽ ലഭ്യമാണ്. കൂടാതെ, ഓരോ മണിക്കൂറിലും ഭാഗ്യശാലിയായ ഒരു സന്ദർശകൻ പ്രീമിയം പെർഫ്യൂം സമ്മാനമായി നൽകും. എല്ലാ സന്ദർശകർക്കും ചോക്ലേറ്റ് ട്രീറ്റും ഒരുക്കിയിട്ടുണ്ട്.
സന്ദർശകർക്കായി ലക്കി ഡ്രോ, വിവിധ ബ്രാൻഡുകൾ ഒരുക്കുന്ന സമ്മാനങ്ങൾ, എക്സിബിഷൻ സ്പെഷ്യൽ ഓഫറുകൾ, പുതിയ ബ്രാൻഡ് ലോഞ്ചുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. വനിതാ സംരംഭകരുടെ സൃഷ്ടിപരമായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഒരേ വേദിയിൽ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സീയ സീസൺസ് 15-ാം എഡിഷൻ സംഘടിപ്പിക്കുന്നത്. പ്രവേശനം എല്ലാവർക്കും സൗജന്യം.