കോലഞ്ചേരി:കോലഞ്ചേരിയിലെ അഫ്രീൻ സൈക്കിൾസ് സ്ഥാപനത്തിൽ നിന്ന് രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങിയ ശേഷം നൽകിയ ചെക്ക് ബാങ്കിൽ മടങ്ങിയതിനെ തുടർന്ന് 1.5 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി ആരോപിച്ച് പോലീസിന് നൽകിയ പരാതിയിൽ നടപടിയാകാതെ വന്നതോടെപരാതിക്കാരനായ അഫ്രീൻ സൈക്കിൾസിന്റെ ഉടമ കാക്കനാട് കോടതിയിൽ നൽകിയ പരാതിപ്രകാരം, 2025 ജൂലൈ 5-ന് പ്രതി 79,000 രൂപയും 63,900 രൂപയും വിലവരുന്ന രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങി.
സ്കൂട്ടറുകളുടെ വിലയും നികുതിയും ഉൾപ്പെടെ 1,50,045 രൂപ നൽകുന്നതിനായി 1.5 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയതായാണ് പരാതി.തുടർന്ന് ചെക്ക് ബാങ്കിൽ സമർപ്പിച്ചപ്പോൾ, ചെക്കിലെ തീയതിയിൽ തിരുത്തൽ (alteration) നടത്തിയതായി കണ്ടെത്തുകയും ആവശ്യമായ അംഗീകാരം ഇല്ലെന്ന കാരണത്താൽ ബാങ്ക് ചെക്ക് നിരസിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതിലൂടെ സ്കൂട്ടറുകളുടെ വില നൽകാതെ പരാതിക്കാരനെ വഞ്ചിച്ചുവെന്നാണ് ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിലെ പേരാമ്പ്ര സ്വദേശിയായ സുബിൻ സി. ഭാസ്കറിനെതിരെ കോടതി ഉത്തരവിൽ ഭാരതീയ ന്യായ സംഹിത (BNS) വകുപ്പ് 318 പ്രകാരം പുതൻകുരിശ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കോടതിയുടെ നിർദേശത്തെ തുടർന്നാണ് കേസ് എടുത്തതെന്നും രേഖകളിൽ വ്യക്തമാക്കുന്നു. ഈ പ്രതിക്ക് എതിരെ കൊച്ചിയിലെ ഒരു പ്രമുഖ മാളിൽ വച്ച് ഫാഷൻ ഷോയ്ക്ക് ഇടയിൽ വച്ച് നടന്ന ലൈംഗികാതിക്രമ കേസിൽ പാലാരിവട്ടം പോലീസ് 245/2025 നമ്പർ പ്രകാരം രജിസ്റ്റർ കേസിലും പ്രതിയാണ്