പടക്കപ്പലിനു നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം; വെടിവച്ചിട്ട് അമേരിക്ക

പടക്കപ്പലിനു നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം; വെടിവച്ചിട്ട് അമേരിക്ക

വാഷിങ്ടണ്‍ | ഇറാന്റെ ഡ്രോണ്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി അമേരിക്ക. ഇറാനിയന്‍ ഡ്രോണ്‍, എഫ്-35 സി യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയതായി യു എസ് അറിയിച്ചു. തങ്ങളുടെ പടക്കപ്പലിനു നേരെയാണ് ഡ്രോണ്‍ എത്തിയതെന്ന് യു എസ് വ്യക്തമാക്കി.

അറബിക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന അമേരിക്കന്‍ വിമാന വാഹിനിക്കപ്പല്‍ ലക്ഷ്യം വച്ചാണ് ആക്രമണ ശ്രമമുണ്ടായതെന്ന് യു എസ് പ്രതിരോധ വക്താവ് പറഞ്ഞു. സ്വയം പ്രതിരോധത്തിനും കപ്പലിലെ സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനായി ഡ്രോണ്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്ന് യു എസ് സൈനിക വക്താവ് ടിം ഹോക്കിന്‍സ് വെളിപ്പെടുത്തി.