breaking-news

ബോംബിങ്ങില്‍ തകര്‍ന്ന ഫോര്‍ദോ ആണവ നിലയം ഇറാന്‍ പുനര്‍നിര്‍മിക്കുന്നു, ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

യു.എസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന ആണവ നിലയങ്ങളില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഇറാന്‍. യു.എസിന്റെ ബങ്കര്‍ ബസ്റ്റര്‍ മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്ത ഫോര്‍ദോ ആണവ സമ്പുഷ്ടീകരണ പ്ലാന്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തു വന്നു. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് സമീപത്താണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞയാഴ്ച ഫോര്‍ദോ സമുച്ചയത്തില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ ബോംബുകള്‍ പതിച്ച വെന്റിലേഷന്‍ ഷാഫ്റ്റുകളിലും സമീപത്തും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് സ്വകാര്യ സാറ്റലൈറ്റ് പുറത്തുവിട്ട ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഭൂഗര്‍ഭ സമുച്ചയത്തിന് മുകളിലുള്ള വടക്കന്‍ ഷാഫ്റ്റിന് തൊട്ടടുത്തായി മണ്ണുമാന്തി യന്ത്രവും നിരവധി ജീവനക്കാരും ഉണ്ട്. ഷാഫ്റ്റിന്റെ പ്രവേശന കവാടത്തില്‍ ക്രെയിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൈറ്റിലേക്ക് പ്രവേശിക്കാന്‍ നിര്‍മ്മിച്ച റോഡില്‍ നിരവധി വാഹനങ്ങളും ഉള്ളതായും ചിത്രങ്ങള്‍ പുറത്തുവിട്ട് മാക്സര്‍ ടെക്നോളജീസ് അറിയിച്ചു.

ഒരു ഡസനിലധികം ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ച് നിലയങ്ങള്‍ പൂര്‍ണമായി തകര്‍ത്തെന്നും അവിടെ പാറക്കൂമ്പാരം മാത്രമേ ബാക്കിയുള്ളൂവെന്നുമാണ് അമേരിക്ക ആവര്‍ത്തിച്ച് അവകാശപ്പെട്ടതെങ്കിലും സമ്പൂര്‍ണമായ നാശമുണ്ടായിട്ടില്ലെന്നാണ് ഇറാന്‍ അവകാശപ്പെട്ടിരുന്നത്. ആണവ കേന്ദ്രങ്ങള്‍ സമ്പൂര്‍ണമായി നശിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video