കൊച്ചി: ലുലു മാളിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ നേവിയിലെ റിട്ടയേർഡ് കൊമഡോർ ബെൻ എച്ച്. ബെർസൺ ദേശീയപതാക ഉയർത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് മാളിലെ സുരക്ഷാ ജീവനക്കാർ വിവിധ പ്ലാറ്റൂണുകളായി അണിനിരന്ന് ആകർഷകമായ പരേഡ് നടത്തി. പരേഡിന് റിട്ടയേർഡ് കൊമഡോർ ബെൻ എച്ച്. ബെർസൺ അഭിവാദ്യം സ്വീകരിച്ചു. രാജ്യസ്നേഹവും അച്ചടക്കവും വിളിച്ചോതുന്നതായിരുന്നു സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ.

ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആൻഡ് ഡയറക്ടർ എം എ നിഷാദ്, ലുലു ഇന്ത്യ സി.ഒ.ഒ ആൻഡ് ഡയറക്ടർ ഫഹാസ് അഷറഫ്, പ്രൊജക്റ്റ് ഡയറക്ടർ ബാബു വർഗീസ് , കൊച്ചി ലുലു ഡയറക്ടർ സാദിഖ് കാസിം , റീജിയണൽ ഡയറക്ടർ സുധീഷ് ചെറിയിൽ, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ് , കൊച്ചി ലുലു ഹൈപ്പർമാർക്കെറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് ,കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ് , സെക്യൂരിറ്റി ഓഫീസർ കെ ബിജു , തുടങ്ങിയവർ പങ്കെടുത്തു.
പടം അടിക്കുറിപ്പ് :
കൊച്ചി ലുലുമാളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ഇന്ത്യൻ നേവി റിട്ടേർഡ് കൊമ്മഡോർ ബെൻ എച്ച് ബെർസൺ സുരക്ഷാ ജീവനക്കാരുടെ പരേഡിനെ അഭിവാദ്യം ചെയ്യുന്നു .