entertainment

ദ്വയാർത്ഥങ്ങൾ ഉള്ള ഒരു കവിതയേക്കാൾ സത്യസന്ധവും മനോഹരവുമാണ് ഒരു ഭരണിപാട്ട്; ബോബിക്ക് മറുപടിയുമായി ഹരീഷ് പേരടി

ബോബി ചെമ്മണ്ണൂർ തടവിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ നാവിൽ നിന്ന് അവശ്യവും അനാവശ്യവുമായി പുറത്തുവന്ന നാക്കുപിഴകളും ദ്വയാർത്ഥ പ്രയോ​ഗങ്ങളും ചർച്ചയായി മാറിയിരിക്കുയാണ്. പൂരപ്പറമ്പിൽ ജാക്കി എന്ന വിവാദം തുടങ്ങി ഹണി റോസ് വരെയുള്ള വിവാദങ്ങളിൽ ബോചെ തന്റെ തെറ്റിനെ വെളിപ്പിക്കാനാണ് ശ്രമിച്ചത്. ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ളവനാണ് മലയാളി എന്ന ബുദ്ധിയില്ലായ്മയിൽ നിന്നാണ് മലയാളിയുടെ മുഖമുദ്രയായ ദ്വയാർത്ഥ പ്രയോഗങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം ലൈഗിംക ദാരിദ്യം മറച്ചുവെക്കാൻ സ്വയം തമാശക്കാരനാണെന്ന് വിശ്വസിച്ച് പൊതുസമൂഹത്തിലേക്കിറങ്ങുന്ന ധാരാളം ആളുകളുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:-

ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ളവനാണ് മലയാളി എന്ന ബുദ്ധിയില്ലായ്മയിൽ നിന്നാണ് മലയാളിയുടെ മുഖമുദ്രയായ ദ്വയാർത്ഥ പ്രയോഗങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്…ഒരു അർത്ഥം മാത്രമുള്ള ഒരു പച്ച തെറിയേക്കാൾ നിങ്ങൾ ഭയക്കേണ്ടതും ശ്രദ്ധിക്കേണ്ടതും പല ജാതി അർത്ഥങ്ങൾ ഉണ്ടാക്കുന്ന മാന്യതെയെയാണ്…നമ്മൾ എന്നും ബന്ധപ്പെടുന്ന എല്ലായിടങ്ങളിലും ഇങ്ങിനെയൊരു അടിമുടി വെള്ള പുശിയ ഒരു മാന്യനായ ഒരു ബോറൻ (ബോറെ) ഉണ്ടാവും…സ്വന്തം ലൈഗിംക ദാരിദ്യം മറച്ചുവെക്കാൻ സ്വയം തമാശക്കാരനാണെന്ന് വിശ്വസിച്ച് പൊതുസമൂഹത്തിലേക്കിറങ്ങുന്ന അസ്സൽ രോമങ്ങൾ…ദ്വയാർത്ഥങ്ങൾ ഉള്ള ഒരു കവിതയേക്കാൾ സത്യസന്ധവും മനോഹരവുമാണ് ഒരു ഭരണിപാട്ട്…താനാരോ തന്നരോ തന താനാരോ തന്നാരോ…

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video