കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. പവന് 480 രൂപയുടെ കുറവാണ് ഉണ്ടായത്. 63,600 രൂപയായാണ് വില കുറഞ്ഞത്. ഗ്രാമിന് 60 രൂപയുടെ കുറവുണ്ടായി. 7950 രൂപയായാണ് കുറഞ്ഞത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ കുറവുണ്ടാവുന്നത്. ദിവസങ്ങൾക്ക് ശേഷം ഒരു ഗ്രാം സ്വർണത്തിന്റെ വില 8000 രൂപക്ക് താഴെയെത്തി.
അന്താരാഷ്ട്ര വിപണിയിൽ കൊമെക്സ് ഗോൾഡിന്റെ വില ഔൺസിന് 2,875.4 ഡോളറാണ്. സ്പോട്ട് ഗോൾഡിന്റെ വില 2,864.6 ഡോളറായും ഇടിഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഡോളർ ഇൻഡക്സ് എത്തിയിരുന്നു. മിക്ക കറൻസികൾക്കെതിരെയും ഡോളർ കരുത്ത് കാട്ടി. ഇത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
Leave feedback about this