;

ഉച്ചയ്ക്ക് വീണ്ടും കുതിച്ച് സ്വർണവില; പവന് 1,120 വർധിച്ചു

ഉച്ചയ്ക്ക് വീണ്ടും കുതിച്ച് സ്വർണവില; പവന് 1,120 വർധിച്ചു

കൊച്ചി: രാവിലെ വൻ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില ഉച്ചതിരിഞ്ഞ് വീണ്ടും ഉയർന്നു. പവന് 1,120 വർധിച്ച് 1,13,240 ആയി. ഗ്രാമിന് 140 ഉയർന്ന് 14,155 ആണ്

ഇന്നത്തെ നിലവിലെ വില

രാവിലെ പവന് 1,920യും ഗ്രാമിന് 240യുമാണ് കുറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഉച്ചതിരിഞ്ഞ് വില വീണ്ടും ഉയർന്നത്. യു.എസ്.-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, എണ്ണവിലയിലെ ചാഞ്ചാട്ടം, ഡോളർ-രൂപ വിനിമയ നിരക്ക് എന്നിവയാണ് സ്വർണവിലയിലെ കുതിച്ചുചാട്ടത്തിന് പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്.

;