ആലപ്പുഴയിലായിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയേനെ; കരണകുറ്റിക്ക് അടികൊടുക്കാൻ കേരളത്തിൽ ആരും ഇല്ലാതായിപ്പോയി; ബോബി ചെമ്മണ്ണൂരിനെതിരെ ജി സുധാകരൻ

ആലപ്പുഴയിലായിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയേനെ; കരണകുറ്റിക്ക് അടികൊടുക്കാൻ കേരളത്തിൽ ആരും ഇല്ലാതായിപ്പോയി; ബോബി ചെമ്മണ്ണൂരിനെതിരെ ജി സുധാകരൻ

ആലപ്പുഴ: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് ജി. സുധാകരൻ. ബോബി ചെമ്മണ്ണൂരിന് പണത്തിന്‍റെ അഹങ്കാരമാണെന്നും എന്തും ചെയ്യാമെന്ന തോന്നലാണെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴയിലായിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയേനെയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കായംകുളം എംഎസ്എം കോളെജ് സംഘടിപ്പിച്ച പുസ്തക പ്രകാശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് അവൻ പരമനാറിയാണെന്ന് എന്‍റെ ഭാര‍്യയോട് പറഞ്ഞിരുന്നു. അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ ലൈംഗിക സംസ്കാരം. കരണകുറ്റിക്ക് അടികൊടുക്കാൻ കേരളത്തിൽ ആരും ഇല്ലാതായിപ്പോയി. ഇവിടത്തെ ബുദ്ധിജീവികളും മഹിളാ സംഘടനകളൊക്കെ എവിടെ പോയി? അയാൾ അശ്ലീല ചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോ പൊലീസ് അയാളെ അറസ്റ്റ് ചെയ്യേണ്ടതല്ലേ? എന്നിട്ട് അറസ്റ്റ് ചെയ്തോ? പല സ്ത്രീകളെയും അയാൾ അപമാനിച്ചു. സുധാകരൻ പറഞ്ഞു.