കൊല്ലം: തങ്കശേരിയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
അപകടത്തിൽപ്പെട്ട രണ്ടുപേരിൽ ഒരാളെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാൾക്കായി കടലിൽ വ്യാപക തിരച്ചിൽ തുടരുകയാണ്.
ഇന്ന് രാവിലെ ആറരയോടെയാണ് തങ്കശേരി പുലിമുട്ടിന് സമീപം സംഭവം. മത്സ്യബന്ധനത്തിനായി കടലിൽ പോയിരുന്ന രണ്ടുപേർ സഞ്ചരിച്ച വള്ളം തിരയിൽപ്പെട്ട് മറിയുകയായിരുന്നു. സംഭവത്തെ തുടർന്ന് കോസ്റ്റൽ പൊലീസിന്റെയും രക്ഷാസംഘത്തിന്റെയും നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.