പത്തനംത്തിട്ട : കോന്നി മെഡിക്കല്‍ കോളേജില്‍ തീപിടുത്തം . ജനറേറ്റർ റൂമിൽ നിന്നാണ് തീപടർന്നത്. കോന്നിയിൽ നിന്നും രണ്ട് അഗ്നിരക്ഷാസേന യൂണിറ്റും പത്തനംതിട്ടയിൽ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കി.
തീപിടത്തത്തെ തുടർന്ന് പുക മുകൾ നിലകളിലേക്ക് വ്യാപിച്ചിരുന്നു. പത്തനംതിട്ടയിൽ നിന്നും ബ്ലോവർ എത്തിച്ച് പുക വലിച്ചു പുറത്തേക്ക് കളയുന്നതിനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന.

Leave feedback about this