ഫിഫ ലോകകപ്പ് ഫൈനൽ : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് മന്ത്രി റോജി.എം.ജോൺ

ഫിഫ ലോകകപ്പ് ഫൈനൽ : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് മന്ത്രി റോജി.എം.ജോൺ

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച്, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നാളെ കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ അറിയിച്ചു.

ഇന്ത്യൻ സമയം രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനൽ മത്സരം പൂർണ്ണ ആവേശത്തോടെ ആസ്വദിക്കാനും, തുടർന്നുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും നമ്മുടെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് റോജി.എം.ജോൺ പറഞ്ഞു.