വിശാലമായ ഉത്തരവുകളുമായി സി.എം വി.ഡി; വയോജനങ്ങൾക്കായി പുതിയ വകുപ്പ്; കെ.എസ്.ആർ.ടി.സിയിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യയാത്ര; ആശമാരുടെ വേതനം കൂട്ടി

വിശാലമായ ഉത്തരവുകളുമായി സി.എം വി.ഡി; വയോജനങ്ങൾക്കായി പുതിയ വകുപ്പ്; കെ.എസ്.ആർ.ടി.സിയിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യയാത്ര; ആശമാരുടെ വേതനം കൂട്ടി

തി​രു​വ​ന​ന്ത​പു​രം: സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി വി.​ഡി.സ​തീ​ശ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ​മ​ന്ത്രി​സ​ഭാ യോ​ഗം.തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ന്ദി​ര ഗ്യാ​ര​ന്‍റി ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ സ്ത്രീ​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ യാ​ത്ര ജൂ​ണ്‍ 15 മു​ത​ല്‍ ആ​രം​ഭി​ക്കും. വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി​ക്കാ​യി പ്ര​ത്യേ​ക​വ​കു​പ്പ് രൂ​പി​ക​രി​ക്കും. അങ്കണവാടി ജീവനക്കാരുടെ വേതനം 1000 രൂപ വർധിപ്പിച്ചു. ടി ആസിഫ് അലി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിച്ചു. ആശ വർക്കറുമാരുടെ വേതനം 3000രൂപ വർധിപ്പിച്ചു. താഴെക്കിടയിൽ ജോലി ചെയ്യുന്ന വിവിധ വിഭാഗങ്ങളിൽ 1000രൂപയുടെ ശമ്പള വർദ്ധനവും മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചു.നിലവിൽ 9000 രൂപ ലഭിച്ചിരുന്ന ആശമാർക്ക് ഇനി 12,000 രൂപ മാസവരുമാനം ലഭിക്കും.

ജി. സുധാകരനെ പ്രോ ടൈം സ്പീക്കറായി നിയമിച്ചു. പാചക വാതക തൊഴിലാളികളുടെ വേതനവും വർധിപ്പിച്ച് മന്ത്രിസഭ ഉത്തരവിറക്കി. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയ്യാറാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി സതീശൻ അഞ്ചിൽ രണ്ട് ​ഗ്രാരിന്റികൾ നടപ്പാക്കിയതായി അറിയിച്ചു.
സത്യപ്രതിജ്ഞക്കെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് നന്ദി അറിയിച്ച അദ്ദേഹം ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോടും നന്ദി അറിയിച്ചു.