റഷ്യ-ഉക്രൈൻ യുദ്ധ സാഹചര്യത്തിൽ തുടങ്ങിയ ആശയം; പോളിഷുകാരനായ ”മലയാളി” ബിയർ ഹിറ്റായ കഥ ഇങ്ങനെ
തനി മലയാളി പേരുള്ള പോളിഷ് ബിയർ ബ്രാൻഡ് കേരളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. പാലക്കാട് സ്വദേശികളായ ചന്ദ്രമോഹൻ നല്ലൂരും സർഗീവ് സുകുമാരനും ചേർന്ന് പോളണ്ടിൽ സ്ഥാപിച്ച പാനീയ സ്റ്റാർട്ടപ്പായ ഹെക്‌സഗൺ സ്പിരിറ്റ്‌സ് ഇന്റർനാഷണലിന്റെ മുൻനിര ഉൽപ്പന്നമായ ‘മലയാളി’ ബിയർ ഉടൻ തന്നെ കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ലഭ്യമാകും. 2022 ൽ ആരംഭിച്ച മലയാളി ബിയർ പരമ്പര രണ്ട് വർഷത്തിനുള്ളിൽ 17 രാജ്യങ്ങളിൽ എത്തി, ഇപ്പോൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഇന്ത്യയ്ക്ക് ശേഷം അടുത്ത
