അമേരിക്കന്‍ മുന്‍ പ്രസിഡന്റും നൊബേല്‍ ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റും നൊബേല്‍ സമാധാന സമ്മാന ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. ജോര്‍ജിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത് പ്രസിഡന്റാണ്. ഡെമോക്രാറ്റ് പാര്‍ട്ടിക്കാരനായ ജിമ്മി കാര്‍ട്ടര്‍ 1977 മുതല്‍ 1981 വരെയാണ് യു.എസ് പ്രസിഡന്റായിരുന്നത്. 100 വയസ്സ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഇദ്ദേഹം. ജിമ്മി കാര്‍ട്ടറിന്റെ ഫൗണ്ടേഷനായ കാര്‍ട്ടര്‍ സെന്ററാണ് സമൂഹമാധ്യമത്തിലൂടെ മരണവാര്‍ത്ത അറിയിച്ചത്. പ്രസിഡന്റ് പദം ഒഴിഞ്ഞശേഷം ഭാര്യ റോസലിന്‍ കാര്‍ട്ടറിനൊപ്പമാണ് അദ്ദേഹം കാര്‍ട്ടര്‍ സെന്റര്‍